Friday, February 27, 2026
No menu items!
Homeവാർത്തകൾമുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെ, സ്ഥിതിഗതികള്‍ വിലയിരുത്താൻ ഇന്ന് യോഗം ചേരും

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കിടെ, സ്ഥിതിഗതികള്‍ വിലയിരുത്താൻ ഇന്ന് യോഗം ചേരും

ചെറുതോണി: മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തില്‍ ഇടുക്കി കലക്‌ട്രേറ്റിലാണ് യോഗം നടക്കുക. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും.

ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻറില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച്‌ ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് യോഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments