Wednesday, October 29, 2025
No menu items!
Homeവാർത്തകൾമുല്ലപ്പെരിയാറിൽ പുതിയ ഡാം നി‍ർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ, പൂർത്തിയാകാൻ 8 വർഷം

മുല്ലപ്പെരിയാറിൽ പുതിയ ഡാം നി‍ർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ, പൂർത്തിയാകാൻ 8 വർഷം

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നി‍ർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി. അന്തിമറിപ്പോർട്ട് ഈ മാസം അവസാനം സർക്കാരിനു കൈമാറും.

രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ ഡിപിആർ തയാറാക്കുന്നത്. 2011ലെ ആദ്യ റിപ്പോർട്ടിൽ ചെലവ് 600 കോടിയാണ് കണക്കാക്കിയത്. തമിഴ്നാട് അനുമതി നൽകിയാൽ അഞ്ചുമുതൽ എട്ടു വരെ കൊല്ലം കൊണ്ട് പുതിയ ഡാം നിർമിക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ പുതിയ അണക്കെട്ടിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് തുടക്കം മുതൽ തമിഴ്നാടിന്റേത്.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.75 അടി വരെ ഉയർന്നെങ്കിലും ഇന്നലെ രാവിലെ 131.4 അടിയായി കുറഞ്ഞു. 136 അടിയിലെത്തുമ്പോൾ‍ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കും. ഡാമിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയും പരമാവധി ശേഷി 152 അടിയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments