ചെറുതോണി : മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസി വേലായുധൻ(81) അന്തരിച്ചു. ഇടുക്കിയുടെ പല പ്രദേശങ്ങളിലൂടെയും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന വേലായുധനെ കഞ്ഞിക്കുഴി പോലീസാണ് സ്‌നേഹമന്ദിരത്തിലെത്തിച്ചത്. മൃതദേഹം സ്നേഹമന്ദിരത്തിലെ മൊബൈല്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബന്ധുക്കളോ പരിചയമുള്ളവരോ ഉണ്ടെങ്കില്‍ എത്രയും വേഗം സ്നേഹമന്ദിരവുമായി ബന്ധപ്പെടണമെന്ന് സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു അറിയിച്ചു. ഫോണ്‍: 9447463933, 9744287214.



