മുദ്ര പത്രങ്ങൾ പലതും മാസങ്ങളോളമായി ലഭ്യമല്ല. അവ ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും,മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. കുറഞ്ഞ വിലയുടെ മുദ്രപ്പത്രങ്ങളാണ് തീരെ കിട്ടാത്തത്.അതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ പലരും, 50രൂപാ മുദ്രപ്പത്രത്തിനു പകരം 2000 രൂപായുടെ മുദ്രപ്പത്രം പോലും ഉപയോഗിക്കേണ്ടതായി വരുന്നു. സാധാരണക്കാർക്കു പിടിച്ചു നിൽക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധി മൂലം, ഉള്ള സ്ഥലം വിറ്റേക്കാം എന്നു തോന്നിയാൽ, ഈ പ്രതിസന്ധിയേയും നേരിടേണ്ടി വരുകയാണ്. ഉടൻ പരിഹാരം കണ്ടേ തീരൂ…തോമസ് ആവശ്യപ്പെട്ടു.