ചേപ്പാട്: ചേപ്പാട് പഞ്ചായത്തിലെ മുഴുവൻ സര്‍ക്കാർ എല്‍പി സ്കൂളുകളിലും “മുത്താഴം”എന്ന പേരില്‍ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ് എം.കെ വേണുകുമാര്‍ നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാൻ കെ.വിശ്വപ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജി.ഒ.എ ആലപ്പുഴ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബി.ആര്‍.സി പ്രോജക്ട് ഓഫീസര്‍ ജൂലി എസ്. ബിനു, ട്രെയിനര്‍ രാജീവ്, പഞ്ചായത്തംഗം ഐ.തമ്പി, ബിന്ദു ശിവാനന്ദൻ, ഹെഡ്മിസ്ട്രസ് മിനി കെ.നായര്‍, എസ്.എം.സി അംഗം സുരേഷ് എന്നിവർ സംസാരിച്ചു.
ആദ്യഘട്ടത്തില്‍ പഞ്ചായത്ത് തനത്ഫണ്ടില്‍ നിന്നു 20 ലക്ഷം രൂപയാണ് നാല് സ്കൂളുകള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ചേപ്പാട് തെക്ക് എല്‍.പി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഡോ. കെ എസ് മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം ശാലിനി ഹെഡ്മിസ്ട്രസ്സ് ബിന്ദു, എസ്.എം.സി ചെയര്‍പേഴ്സണ്‍ ആശ എന്നിവര്‍ സംസാരിച്ചു.
ചേപ്പാട് വടക്ക് ഗവ.എല്‍പി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാൻ ഡി.കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. സി.കെ.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ ബിനു കെ. സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം മണിലേഖ, ഹെഡ്മിസ്ട്രസ്സ് സീമ, രേഷ്മ എന്നിവര്‍ സംസാരിച്ചു. കണിച്ചനെല്ലൂര്‍ ജിഎല്‍പിഎസിൽ മുതുകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ജി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാടയില്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍, വി.സനില്‍കുമാര്‍, ഷൈനി, ഹെഡ്മിസ്ട്രസ് റെനി വി കുര്യൻ, എസ്എംസി ചെയർപേഴ്സൺ വീണ എന്നിവര്‍ സംസാരിച്ചു.