Tuesday, February 17, 2026
No menu items!
Homeവാർത്തകൾമുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വയനാട്: കനത്ത മഴയില്‍ മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ഇടപെടലില്‍ കുടുങ്ങിപ്പോയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.

മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസ്സപ്പെടുകയായിരുന്നു. രാത്രിയിലെ ശക്തമായ മഴയിലായിരുന്നു പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രവര്‍ത്തനം. കനത്ത മഴയത്തായിരുന്നു രക്ഷാദൗത്യം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കു സുൽത്താൻ വാട്സാപ് കൂട്ടായ്മ ഭക്ഷണമെത്തിച്ചു. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം പുലർച്ചെ 1.45നാണ്  പൂർത്തിയായത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ പെയ്ത്തിന് ശമനമുണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments