മുണ്ടക്കയം ക്യൂൻബീ സ് വനിതാ ക്ലബ്ബിൽ പിഎസ്‌സി കോച്ചിംഗ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നവംബർ ഒന്നാം തീയതി മുതൽ ആരംഭിക്കുന്നു. വനിതകളുടെ സർവതോന്മുകമായ ശാക്തീകരണം ലക്ഷ്യമാക്കി മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ക്യൂൻബീസ് വനിതാ ക്ലബ്ബിൽ എല്ലാ ദിവസവും രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 3.00 മുതൽ 7.30 വരെയും വനിതകൾക്കായുള്ള ജിം, സുംബാ ക്ലാസുകൾ വിദഗ്ധരായ വനിതാ പരിശീലകരുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
പിഎസ്.സി കോച്ചിംഗ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നവംബർ ഒന്നാം തീയതി മുതൽ ആരംഭിക്കുകയാണ്. അർഹരായ വനിതകൾക്ക് ഫീസാനുകൂല്യം ലഭ്യമാക്കുന്നതാണെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും സംഗീത, നൃത്ത പരിശീലനം ഉണ്ടായിരിക്കും. വനിതകളുടെ ശാരീരിക,മാനസിക, വൈകാരിക പ്രശ്നങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബ് നവംബർ രണ്ടാം തീയതി ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ ആരംഭിക്കുകയാണ്. വായനശാല, കയ്യെഴുത്ത് മാസിക, വായനാക്കൂട്ടം, സാഹിത്യ ക്ലബ്ബ്, നേച്ചർ ക്ലബ്ബ് എന്നിവയും ക്യൂൻബീസിന്റെ പ്രത്യേകതയാണ്. പ്രതിഭാധനരായ വനിതാ ഗായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്യൂൻ ബീസ് മ്യൂസിക് ബാൻഡ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വനിതാ ശാക്തീകരണ രംഗത്ത് മുൻ മാതൃകകളില്ലാത്ത ക്വീൻബീസിന്റെ പ്രവർത്തനം മുണ്ടക്കയത്തിന് പുത്തൻ ഉണർവ് പകരുകയാണ്.



