Wednesday, October 29, 2025
No menu items!
Homeവാർത്തകൾമുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും 10000 പോസ്റ്റുകാർഡുകൾ അയച്ചു: ദളിത് ആദിവാസി സംയുക്ത സമിതി

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും 10000 പോസ്റ്റുകാർഡുകൾ അയച്ചു: ദളിത് ആദിവാസി സംയുക്ത സമിതി

വൈക്കം: ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗ്ഗീകരണവും ഏർപ്പെടുത്തിയതിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രത്തിൻ്റെ നിയമനിർമ്മാണവും, തിടുക്കത്തിലുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് വൈക്കം താലൂക്ക് ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പോസ്റ്റുകാർഡ് പ്രതിഷേധത്തിന്റെ ഭാഗമായി വൈക്കം താലൂക്കിൽ വിവിധസംഘടനകൾ അതാത് പ്രദേശങ്ങളിലായി 10000 പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചു.

ദളിത് ആദിവാസി സംയുക്ത സമിതി വൈക്കം താലുക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ നടത്തിയ പോസ്റ്റുകാർഡ് സമരം കേരള വേലൻ മഹാ ജനസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ അവർകൾ ഉദ്ഘാടനം ചെയ്തു.

ദളിത് ആദിവാസി സംയുക്ത സമിതി താലുക്ക് ചെയർമാൻ കെ.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് കൺവീനർ തങ്കപ്പൻ ചാമക്കാല, വൈസ് ചെയർമാൻ എസ്.പുഷ്പകുമാർ, ജോയിൻ്റ് കൺവീനർമാരായ മോഹനൻ പേരേത്തറ, വി.സി.ജയൻ, പുഷ്കരൻ, കമ്മിറ്റി അംഗങ്ങളായ ഇ.ആർ.സിന്ധുമോൻ, സി.എ.കേശവൻ, ബാബുവടക്കേമുറി, മിനിസിബി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments