മുംബൈ : ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ട മുംബൈയിൽ വ്യാപക നാശനഷ്ടങ്ങൾ. ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. ദീർഘദൂര ട്രെയിനുകളിൽ ചിലതു റദ്ദാക്കിയപ്പോൾ മറ്റു ചില സർവീസുകൾ പുനഃക്രമീകരിച്ചു. 50 വിമാന സർവീസുകൾ റദ്ദാക്കി; ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി.
മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം.ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈ, രത്‌നഗിരി, റായ്ഗഡ്, സത്താറ, പൂനെ, സിന്ധുദുര്‍ഗ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
മുംബൈ, താനെ, നവി മുംബൈ, പന്‍വേല്‍, പൂനെ, രത്നഗിരി-സിന്ധുദുര്‍ഗിന്റെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.