Wednesday, October 29, 2025
No menu items!
Homeവാർത്തകൾമിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടിയും, ജെ. ചിഞ്ചുറാണിയും 24-നു സമരക്കാരുമായി ചർച്ച നടത്തും. വെള്ളിയാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും സർക്കാരിന്റെ വാർഷികച്ചടങ്ങുകൾ നടക്കുന്നതിനാൽ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു.
സമരം നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പിൻമാറാൻ യൂണിയനുകൾ തീരുമാനിച്ചത്. സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്. സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്നലെ മില്‍മ പാല്‍ വിതരണം തടസ്സപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments