നെടുമങ്ങാട് : 2024 -ലെ മിസ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വ്വതിയെ നെടുമങ്ങാട് സാംസ്‌കാരിക വേദി ആദരിച്ചു. നെടുമങ്ങാട് തോട്ടുമുക്ക് സ്വദേശികളായ രവീന്ദ്രന്‍, ശോഭനകുമാരി ദമ്പതികളുടെ മകളാണ് പാര്‍വ്വതി. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ താമസമാക്കിയ പാര്‍വതിയെ നെടുമങ്ങാട് സാംസ്‌കാരിക വേദി അംഗങ്ങള്‍ തോട്ടുമുക്കിലെ വീട്ടിലെത്തിയതാണ് ആദരിച്ചത്. സാംസ്‌കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാര്‍, മൂഴിയില്‍ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പഴകുറ്റി രവീന്ദ്രന്‍, തോട്ടുമുക്ക് പ്രസന്നന്‍, വെമ്പില്‍ സജി, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയന്‍, പഴവിള ജലീല്‍, സതീശന്‍ തുടങ്ങിയവര്‍ സ്‌നേഹാദരത്തിന് നേതൃത്വം നല്‍കി.