മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽപെട്ട കർഷകരിൽ നിന്നും മികച്ച സമ്മിശ്ര കർഷകരെ തിരഞ്ഞെടുത്ത് ആദരിക്കുന്ന മത്സരത്തിൽ അപേക്ഷിക്കാൻ താല്പര്യമുള്ള സമ്മിശ്ര കർഷകർ 21/10/2024 തിങ്കളാഴ്ച 4 മണിക്ക് മുൻപായി മരങ്ങാട്ടുപിള്ളി കൃഷിഭവനിൽ കൃഷി സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ നൽകുവാൻ താല്പര്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സമ്മിശ്ര കർഷകർക്കുളള മത്സരത്തിൽ ഇതിൽ ഏതെങ്കിലും എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചവർ അപേക്ഷ നൽകേണ്ടതില്ല.