മലയിന്‍കീഴ്: മലയിന്‍കീഴ് പഞ്ചായത്തിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം രാജേന്ദ്രന്‍ ശിവഗംഗയ്ക്ക്. പഞ്ചായത്തിലെ എല്ലാ ഗ്രന്ഥശാലകളുടേയും പ്രവര്‍ത്തന മികവുകളെ വിലയിരുത്തിയാണ് രാജേന്ദ്രന്‍ ശിവഗംഗയെ തെരഞ്ഞെടുത്തത്.
മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥശാലയുടെ 71-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ വച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ പുരസ്‌ക്കാരം കൈമാറും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സജിനകുമാര്‍, കെ.വാസുദേവന്‍നായര്‍, ഗ്രാമസ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് കെ.വി.രാജേഷ്‌കുമാര്‍, സെക്രട്ടറി രാഹുല്‍ സി.എസ്.എന്നിവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേന്ദ്രന്‍ നിലവില്‍ മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലാ സെക്രട്ടറിയും മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹൈസ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റുമാണ്.