കുറവിലങ്ങാട്: ചെങ്ങന്നൂർ സമദർശന സാംസ്‌കാരിക പഠന കേന്ദ്രം നടത്തിയ കഥാരചന മത്സരത്തിൽ കോട്ടയം ഇലയ്ക്കാട് പി.ഹരികൃഷ്ണൻ മികച്ച കഥാകൃത്തായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അരൂർ എം എൽ എയും ഗായികയുമായ ദലീമയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. കോട്ടയം ജില്ലയിൽ കടപ്ളാമറ്റം പഞ്ചായത്തിൽ ഇലയ്ക്കാട് സ്വദേശിയായ ഹരികൃഷ്ണൻ്റെ കഥകളെല്ലാം ഗ്രാമീണതയുടെ ഉൾത്തുടിപ്പുകൾ നിറഞ്ഞതാണ്. അത്തരത്തിൽ 12 കഥകൾ ഉൾക്കൊള്ളിച്ച് ‘ആദി മുതൽ എന്നേയ്ക്കും’ എന്ന കഥാസമാഹാരം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.