കൊല്ലം: മികച്ച ആൽബം സംവിധായകനുള്ള റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ കൊട്ടാരക്കര ശ്രീധരൻ നായർ സ്പെഷ്യൽ അവാർഡ് സിബിപീറ്റർ ഏറ്റുവാങ്ങി. അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളും നടിയുമായ ഷൈലജ ശ്രീധരൻ അവാർഡ് സമ്മാനിച്ചു. നൊസ്റ്റാൾജിയ ക്രീയേഷൻസ് നിർമ്മിച്ച പൂത്തമരം എന്ന ആൽബമാണ് സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയത്. സിബിപീറ്റർ സംഗീതം ചെയ്ത തിരുവോണ പൂക്കൾ ആലപിച്ച റിച്ചുക്കുട്ടൻ ആണ് മികച്ച ഗായകൻ. പൂത്തമരം ഗാനരചയിതാവ് സുജാത ഫ്രാൻസിസ് മികച്ച ഗാനരചയിതാവായി വെണ്ണിലവ് എന്ന ഗാനത്തിനാണ് അവാർഡ്.