തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 2024- 25 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെഡിക്കല്‍ മൈക്രോബയോളജി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 1,500 രൂപയും പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തിന് 750 രൂപയുമാണ്.
അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2560363, 364.



