Monday, December 22, 2025
No menu items!
Homeവാർത്തകൾമാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. രൂപേഷിൻന്റെ പുസ്‌തകം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന് ലഭിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രൂപേഷ്. മുഖ്യമന്ത്രിയുടെ ഉറപ്പും, ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പുസ്‌തകം പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെന്ന വിവരം ജയിൽ വകുപ്പും കുടുംബത്തെ അറിയിച്ചു. കുടുംബവുമായി രൂപേഷ് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു. ‘ബന്ദിതരുടെ ഓർമ്മകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments