ടി വി പുരം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ ഭാഗമായി ഇലക്ട്രിക് ഓട്ടോ ഹരിത കർമസേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ഇൻ ചാർജ് മാത്യു കെ ജെ, അഖിൽ, ബിജു മാത്യു, ദീപ, സീമ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. വാഹനത്തിന്റെ താക്കോൽ ഹരിത കർമസേനക്ക് വേണ്ടി സജിനി കൈപറ്റി.



