Tuesday, August 5, 2025
No menu items!
Homeവാർത്തകൾമാലിന്യസംസ്‌കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനതലത്തിൽ പുരസ്‌കാരം

മാലിന്യസംസ്‌കരണം: മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനതലത്തിൽ പുരസ്‌കാരം

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നൽകുന്നു. മികച്ച വാർഡ്, സ്ഥാപനം, റെസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, വായനശാല, പൊതുഇടം, അയൽക്കൂട്ടം, ടൗൺ, വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസ്സുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, ജനകീയ സംഘടനകൾ, പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാര പത്രം നൽകും. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്തുതലത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ഒരു സ്ഥലം കണ്ടെത്തി വേസ്റ്റ് ടു ആർട് വിഷയമാക്കി ഇൻസ്റ്റലേഷൻ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടുകൾ, വാർഡുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങൾ നൽകാൻ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments