ശ്രീകണ്ഠാപുരം: മാലിന്യമുക്ത നവകേരളം കർമ്മപരിപാടിയുടെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാഗദൻ മാസ്റ്റർ, ജോസഫീന വർഗ്ഗീസ്, കെ സി ജോസഫ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ വി ഗീത, സെക്രട്ടറി ടി ആർ നാരായണൻ, അനീഷ് കുമാർ യു, തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.
എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ പി വി ജംഷീർ, ആർ പി നാരായണൻ തുടങ്ങിയവർ നഗരസഭാതല ശില്പശാലയുടെ വിശദീകരണം നടത്തി. ക്ലീൻ സിറ്റി മാനേജർ പി മോഹനൻ നഗരസഭയുടെ നിലവിലുള്ള മാലിന്യ സംസ്കരണ സ്ഥിതിയെക്കുറിച്ച് വിശദീകരണം നടത്തി. കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ സന്നദ്ധ സേന പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. മാലിന്യ സംസ്കരണ നവകേരളം നഗരസഭയിൽ എങ്ങനെ എന്നുള്ള ഗ്രൂപ്പ് ചർച്ച, അവതരണം, ക്രോഡീകരണം എന്നിവ നടത്തി. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു ശില്പശാല നടത്തിയത്. മാലിന്യമുക്ത പ്രതിജ്ഞയും നടത്തി.KSMP എൻജിനീയർ ദീപക് കുമാർ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. മാലിന്യമുക്ത നഗരം എന്നതാണ് ഈ ശിൽപ്പശാല കൊണ്ട് ലക്ഷ്യമിടുന്നത്.