Monday, July 7, 2025
No menu items!
Homeവാർത്തകൾമാലിന്യമുക്ത കേരളം: മലപ്പുറത്ത് നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കം

മാലിന്യമുക്ത കേരളം: മലപ്പുറത്ത് നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന് ജില്ലാ കലക്ടർ. മാർച്ച് 30 ന് കേരളം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ശുചീകരണ പരിപാടികൾ. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനും സംസ്‌കരണത്തിനും സംവിധാനമുണ്ട്.

‘പക്ഷെ, പലരും അലക്ഷ്യമായി മാലിന്യം വലിച്ചെറിയും. ഇത് പൂർണമായും ഇല്ലാതാവണം’. സമ്പൂർണമായി മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും കലക്ടർ വി ആർ വിനോദ് പറഞ്ഞു.ഞായറാഴ്ചവരെയാണ് കാംപയിൻ. സന്നദ്ധ പ്രവർത്തകർ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങിയവരും പ്രവർത്തനങ്ങളിൽ പാങ്കാളികളാകുന്നുണ്ട്. 16-ാം തിയ്യതിയ്ക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരേ പിഴ ചുമത്തും. ഇതിനായി ജില്ലാതലത്തിൽ ഏഴ് സ്‌ക്വാഡുകളും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്‌പെഷ്യൽ സ്‌ക്വാഡുകളും പ്രവർത്തിക്കുമെന്നും ജില്ലാ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments