മായന്നൂർ : മായന്നൂർ തൊഴുപ്പാടം ഗ്രാമീണ ഹൈവേയിൽ ആണ് ഓട്ടോറിക്ഷ കനാലിൽ വീണത്. റോഡിന്റെ ശോച്യാവസ്ഥയിൽ കഴിഞ്ഞ കുറേ മാസങ്ങൾ ആയി നാട്ടുകാരും വാഹന തൊഴിലാളികളും പ്രതിഷേധത്തിലായിരുന്നു. റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ക്ലച്ച് കേബിൾ പൊട്ടി ആണ് വാഹനം അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.