Monday, October 27, 2025
No menu items!
Homeവാർത്തകൾമാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള വിദ്യാലയം - അഭയം ചേമഞ്ചേരി സർക്കാർ ഏറെറടുക്കണം: KSSPUപന്തലായനി ബ്ലോക്ക് സമിതി

മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള വിദ്യാലയം – അഭയം ചേമഞ്ചേരി സർക്കാർ ഏറെറടുക്കണം: KSSPUപന്തലായനി ബ്ലോക്ക് സമിതി

അഭയം ചേമഞ്ചേരി സർക്കാർ ഏറ്റെടുക്കണമെന്ന് കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരിച്ച ചെലവാണ് ഈ വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് പ്രതിമാസം വേണ്ടി വരുന്നത്. ഭിന്നശേഷിക്കാരായ 108 വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഇവിടെ ഉണ്ട്. ഉദാരമതികളിൽ നിന്നും ധനസമാഹരണം നടത്തിയാണ് ഈ തുക കണ്ടെത്തുന്നത്.

സെപ്തംബർ മാസത്തിലെ മുഴുവൻ പ്രവൃത്തി ദിനങ്ങളിലെയും ഭക്ഷണ വിതരണം ഏറ്റെടുത്തത് KSSPU പന്തലായനി ബ്ലോക്ക് കമ്മിറ്റിയാണ്. ഇതിനായുള്ള തുക സ്കൂൾ പ്രിൻസിപ്പലിന് കൈമാറി. ചടങ്ങിൽ ഡോക്ടർ എൻ. കെ. ഹമീദ്, KSSPU പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.മാരാർ, സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ,ഇ. ഗംഗാധരൻ നായർ, പി. ദാമോദരൻ മാസ്റ്റർ, എ. ഹരിദാസ്, ഭാസ്കരൻ ചേനോത്ത്, പി. വേണു ഗോപാൽ,എൻ. വി. സദാനന്ദൻ, എം. സി. മമ്മദ് കോയ, സത്യനാഥൻ മാടഞ്ചേരി, സി.ശശിധരൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments