ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക മാതാവിന്റെ ജനനത്തിരുനാളിനും എട്ടുനോമ്പാചരണത്തിനുമായി ഒരുങ്ങി.
തിരുനാളിനൊരുക്കമായുള്ള ബൈബിൾ കൺവൻഷൻ നാളെ (ആഗസ്റ്റ്28 ബുധൻ) ആരംഭിക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക്ക് വാളന്മനാൽ കൺവൻഷൻ നയിക്കും. കൺവൻഷൻ ദിവസങ്ങളിൽ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
സെപ്റ്റംബർ 2ന് തിങ്കളാഴ്ച്ച മുതൽ 7ന് ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.00 ന് ആഘോഷമായ വിശുദ്ധ കുർബാന, തുടർന്ന് നൊവേന…
സെപ്റ്റംബർ 2 തിങ്കൾ:റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ,
സെപ്റ്റംബർ 3 ചൊവ്വ:ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ,
സെപ്റ്റംബർ 4 ബുധൻ:മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ,
സെപ്റ്റംബർ 5 വ്യാഴം:കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ,
സെപ്റ്റംബർ 6 വെള്ളി:ഫാ. ജോസ് വള്ളോംപുരയിടം,
സെപ്റ്റംബർ 7 ശനി:ഫാ. വിപിൻ കുരിശുതറ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
സെപ്റ്റംബർ 8ന് ഞായറാഴ്ച്ച രാവിലെ 10.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചയ്ക്ക് 12.00 ന് മേരി നാമധാരി സംഗമം.