Saturday, August 2, 2025
No menu items!
Homeവാർത്തകൾമഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ആസാദ് മൈതാനിയിൽ

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ആസാദ് മൈതാനിയിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും എന്നാണ് ബിജെപി കോർ കമ്മിറ്റി തീരുമാനം. ബിജെപി നിയമസഭാ കക്ഷിയോ​ഗ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരണ തീരുമാനത്തിനായി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ മുംബൈയിൽ എത്തി. ഇതോടെ മുഖ്യന്ത്രി പദം ബിജെപി വിട്ടുകൊടുക്കില്ല എന്നതിന് വ്യക്തമാകുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയിലെ എട്ട് സുപ്രധാന വകുപ്പുകൾ ഷിൻഡെ വിഭാ​ഗത്തിന് നൽകുവാനും ധാരണയായിട്ടുണ്ട്.ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments