ചെങ്ങമനാട്: മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഓണാഘോഷം മലയാളികൾ ഉള്ള എല്ലാ രാജൃങ്ങളിലും തനിമയോടെ നടക്കുന്നുണ്ട്. ഓണം കേരളീയർ മാത്രം നടത്തിയിരുന്നത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപു തന്നെ കേരളത്തിലും മധുരയിലും ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികളിൽ കാണാം.
സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്. മഹാവിഷ്ണുവിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചിയിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി ഈ ആഘോഷം ബന്ധപ്പെട്ട് പ്രചാരത്തിലായി. കർക്കടകത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമായെന്നാണ് കരുതപ്പടുന്നത്. കേരളത്തിൽ വിളവെടുപ്പിനെക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം. ഇന്ന് വിളവെടുപ്പ് ഉൽസവമാണ് ഓണം.
അത്തം മുതൽ ഒരു മാസം വരെ ഓണാഘോഷം ഉണ്ട്. നൂസിലാന്റ് ജിസ്ബോണിൽ ഒരാഴ്ചത്തെ ഓണാഘോഷമാണ് അരങ്ങേറിയത്. ജിസ്ബോൺ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ വിവിധ രാജൃങ്ങളിലെയും സ്വദേശികളും പങ്കെടുത്തു. ഇതിന്റെ ഭാഗമായി തിരുവാതിര, വടംവലി തുടങ്ങി നിരവധി മൽസരങ്ങൾ ഉണ്ടായിരുന്നു. കൂടാതെ മലയാളികളുടെ തനിമ നിലനിർത്താൻ ഓണസദ്യയും ഉണ്ടായിരുന്നു.



