Tuesday, July 8, 2025
No menu items!
Homeഈ തിരുനടയിൽമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് തുടങ്ങും

മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് തുടങ്ങും

ആണ്ടൂർ: ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ചടങ്ങുകൾക് ഇന്ന് ആരംഭം. ആറ് ദിവസം നീളുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിലേക്ക് ആചാര്യന് ദ്രവ്യങ്ങൾ നൽകുന്ന ആചാര്യവരണം ചടങ്ങ് വൈകിട്ട് 6 മണിക്ക് നടക്കും. ശേഷം 6:30 ന് വിശേഷാൽ ദീപാരാധന, ഭജന, ഗണപതി പൂജ എന്നിവ നടക്കും. ധ്വജപ്രതിഷ്ഠാ യജ്ഞത്തിന്റെ പ്രത്യക്ഷ ജീവാംശങ്ങളായി ബീജങ്ങളെ മന്ത്രതന്ത്രങ്ങളോടെ അർപ്പിക്കുന്ന ‘അങ്കുരാരോപണം‘ ക്രിയ രാത്രി 7 ന് ആരംഭിക്കും. തുടർന്ന് ശ്രീ മഹാദേവന്റെ ശ്രീകോവിലിനു വാസ്തു പുണ്യാഹം, പ്രാസാദശുദ്ധി ക്രിയകൾ, അത്താഴപൂജ എന്നിവ നടക്കും. മാർച്ച് 30 ന് ആണ് ധ്വജപ്രതിഷ്ഠ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments