ബ്രഹ്മമംഗലം: കെപിഎംഎസ് 2509_ആം നമ്പർ വൈപ്പാടമ്മേൽ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യൻകാളിയുടെ 161 ജയന്തി അവിട്ടാഘോഷം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വയനാട് ചൂരൽമല ദുരന്തത്തിന് പശ്ചാത്തലത്തിൽ പതാക ഉയർത്തൽ പുഷ്പാർച്ചന ജന്മദിന സന്ദേശം തുടങ്ങിയ ചടങ്ങുകളോടെ ലളിതമായി ആഘോഷിച്ചു.
ശാഖാ പ്രസിഡന്റ് കുമാരി ബേബി അധ്യക്ഷത വഹിച്ചു. കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി വിസി ജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി നീതുബാലൻ , വി.സി.തങ്കച്ചൻ , അനൂപ്കളർകോട്, പി.ഡി.ശിവപ്രിയ, അമ്പിളിരവി, സുജാതരമേശൻ, കെ.പി.മുരളി തുടങ്ങിയവർ സംസാരിച്ചു.