ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 11 ഞായർ 3.30 പിഎം നു കുറവിലങ്ങാട് മർത്ത മറിയം പള്ളിക്കു സമീപം മുണ്ടൻ വരമ്പു റോഡിനോട് ചേർന്നുള്ള ആശാരി പറമ്പിൽ പരേതനായ ജോസ് സകറിയയുടെ ഭവനത്തിൽ വച്ച് മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തുന്നു. പുതുപ്പള്ളി MLA ശ്രീ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി മത്തായി അധ്യക്ഷ ആയിരിക്കും. കെപിസിസി മെമ്പർ അഡ്വ. ടി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. കോൺഗ്രസ്സിന്റെ നിരവധി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു.



