ചെങ്ങമനാട്: കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ട്രിനിറ്റി വിഷ്വൽ മീഡിയയും, ദില്ലി സ്നേഹഹൃദയ ഫൗണ്ടേഷനും സംയുക്തമായി അണിയിച്ചൊരുക്കിയ ഓണ സമ്മാനമായ മഴവിൽ ഓണം റീലീസ് ചെയ്തു.
പൊന്നോണനാളുകൾ മലയാളിക്ക് ആശ്വാസവും സന്തോഷവും പ്രധാനം ചെയ്യുമെന്ന വിശ്വാസത്തിലാണ് നാമെല്ലാവരും ഒത്തൊരുമയോടെ ഓണാഘോഷത്തിന് ഒരുങ്ങുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി,പുലികളി,തെയ്യം,കൂത്ത്, പൂക്കളങ്ങളുമെല്ലാം ചിത്രീകരിച്ചിട്ടുള്ള വീഡിയോ ആണ് മഴവിൽ ഓണം. ഇത് ബെന്നി ബഹനാൻ എം.പി പ്രകാശനം ചെയ്തു. കേരള സംഗീതനടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കലാഭവൻ സേവ്യർ ഏറ്റുവാങ്ങി. മുൻ കൗൺസിലർ കെ.കെ സലി, ഡി.സി.സി സെക്രട്ടറി പി.വി സജീവൻ,വക്കച്ചൻ ജി ജെ വരി, കാലടി പ്രസ്ക്ലബ്ബ് പ്രസിഡൻറ് പി.ഐ.നാദിർഷ, റോയ് തെറ്റയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



