Tuesday, October 28, 2025
No menu items!
Homeവാർത്തകൾമഴക്കെടുതി: തൃശൂർജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും മന്ത്രി കെ രാജൻ

മഴക്കെടുതി: തൃശൂർജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ ശ്രമിക്കും മന്ത്രി കെ രാജൻ

തൃശൂർ: ജില്ലയിൽ ജൂലൈ അവസാനം ഉണ്ടായ അതിശക്തമായ മഴയും തുടർന്നുണ്ടായ നാശനഷ്ട തോതും അനുസരിച്ച് തൃശൂരിന് പ്രത്യേക പരിഗണന നൽകി പരമാവധി സഹായം ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

നിലവിലെ കണക്കുകൾ പ്രകാരം 11955 വീടുകളിലാണ് വെള്ളം കയറിയത്. പൂർണ്ണമായും 54 വീടുകളും ഭാഗികമായി 1503 വീടുകളും തകർന്നു. നാശനഷ്ടതോത് വിലയിരുത്തുന്ന നടപടി തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയറിങ് വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 31നകം പൂർണമായ ഇവ തയ്യാറാക്കി സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകി. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിന് ജില്ലയിലെ മന്ത്രിമാർ, ജില്ലാ കലക്ടർ ചേർന്ന് തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.
യോഗത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ടി മുരളി, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments