കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയും ചേർന്ന് മഴക്കാല പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി സജീവ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എൻ രമേശൻ, മെംമ്പർമാരായ ബേബി തൊണ്ടാംകുഴി,ജോയ്സ് അലക്സ്,എം.എം ജോസഫ്,ലതികാ സാജു,അസ്സിസ്റ്റന്റ് സെക്രട്ടറി ബിജു മാത്യൂ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി എൻ മഴക്കാല രോഗ പ്രതിരോധത്തിന് ആയുർവേദത്തിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പിൽ നൂറ്റമ്പത് ആളുകൾ പങ്കെടുത്തു.രോഗികൾക്ക് ആവശ്യമായ ആയുർവ്വേദ ഔഷധങ്ങൾക്ക് പുറമേ കൊതുകു നിർമ്മാർജ്ജനത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ധൂപചൂർണ്ണങ്ങളും, കഷായക്കൂട്ടുകളും വിതരണം ചെയ്തു. ആ യുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി എൻ, ഡോക്ടർ സുമി, ഡോക്ടർ നിരഞ്ജന, ഫാർമസ്സിസ്റ്റ് ദീപ്തി സുഗുണൻ എന്നിവർ നേതൃത്വം നൽകി.