ചെങ്ങമനാട്: ചിത്രരചനയിലും ശില്പകലയിലും വൃതൃസ്ത പുലർത്തുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. വയനാട്ടിലെ ഉരുൾപൊട്ടൽ തനിമയോടെ കൈവിരലുകളിലൂടെ നിർമ്മിച്ച ഇദ്ദേഹത്തിന്റെ പുതിയ സൃഷ്ടിയാണ് എട്ടടി ഉയരത്തില്‍ മള്‍ട്ടി വുഡില്‍ ഉണ്ടാക്കിയെടുത്ത കേരളത്തിന്‍റെ മാപ്പ്. പതിനാലു ജില്ലകളുടെ പേര് എഴുതി ഓരോ ജില്ലകളുടെ പേരും അതാതു ജില്ലകളുടെ മാപ്പിന്‍റെ ആകൃതിയിലാണെന്ന് മാത്രം ജില്ലകളുടെ ആകൃതിക്ക് മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ജില്ലാ മാപ്പിന്‍റെ ഉള്ളില്‍ ഒതുങ്ങും വിധമാണ് പേരുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോഷോപ്പില്‍ വരചെടുത്ത ചിത്രം പിന്നീട് മള്‍ട്ടി വുഡില്‍ എട്ടടി ഉയരത്തില്‍ നിര്‍മിക്കുകയായിരുന്നു. വളരെ ചെറുപ്പകാലം മുതൽ ചിത്രപ്പണികളിൽ ഏർപ്പെട്ടിരുന്നു. ജന്മനാൽ ഉള്ള കഴിവിനെ വീട്ടുകാരും അദ്ധ്വാപകരും സുഹൃത്തും പ്രോൽസാഹിപ്പിച്ചിരുന്നു. അടുത്തത് ഇന്ത്യയുടെ സംസ്ഥാനങ്ങള്‍ കൂടി ഇതുപോലെ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കണമെന്നാണ് ആഗ്രഹം.



