Wednesday, July 9, 2025
No menu items!
Homeവാർത്തകൾമലയോര മേഖലക്ക് ആശ്വാസം: എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ ഇന്ന് മന്ത്രി വീണാ ജോർജ് നാടിന്...

മലയോര മേഖലക്ക് ആശ്വാസം: എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ ഇന്ന് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും

എരുമേലി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരംഭിക്കുന്ന ഐ. പി ബ്ലോക്ക്, ഇരുപത്തിനാലുമണിക്കൂർ ഒ. പി സേവനം, നവീകരിച്ച ഒ. പി ഫാർമസി, ആധുനിക കണ്ണ് പരിശോധനാ ഉപകരണങ്ങളുടെ പ്രവർത്തനം മുതലായവയുടെ ഉദ്ഘാടനം ​ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യാതിഥിയായിരിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ജെ മോഹനൻ നിവേദനസമർപ്പണം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. എസ് കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീലാ നസീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എമേഴ്സൺ, അഡ്വ. സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രൻ, പി. കെ പ്രദീപ്, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനു ഷിജു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലിസി സജി, ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. ഐ അജി, (സി പി ഐ എം) അനിശ്രീ സാബു (സിപിഐ )റെജി അമ്പാറ(കോൺഗ്രസ്‌ ) ബിനോ ജോൺ ചാലക്കുഴി ( കേരള കോൺഗ്രസ് എം ( അനിയൻ എരുമേലി (ബി ജെ പി )നൗഷാദ് കുറുങ്കാട്ടിൽ( മുസ്ലിം ലീഗ് ) സലീം വാഴമറ്റം( നാഷണൽ ലീഗ് ( ജോസ് പഴയതോട്ടം( ജനാധിപത്യ കേരള കോൺഗ്രസ് ) മോഹൻകുമാർ, ഉണ്ണിരാജ് (എൻ സി പി ) പി. കെ റസാക്ക് (ആർ എസ്‌ പി )സി. ഡി. എസ് ചെയർപേഴ്സൺ അമ്പിളി സജീവൻ , മെഡിക്കൽ ഓഫീസർ ഡോ. പി റെക്സൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്‌ ഫൈസൽ സംഘടനാ ഭാരവാഹികളായ തോമസ് കുര്യൻ, പി. ആർ ഹരികുമാർ, പി. ജി തോമസ്, സൈനുലാബ്ദീൻ മാളികവീട്, ഐന്നിവർ പ്രസംഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments