Sunday, August 3, 2025
No menu items!
Homeവാർത്തകൾമലയോരത്തെ ആശങ്കയിൽ നിർത്തിയ പുള്ളി പുലി ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് കെണിയിൽപ്പെട്ടു

മലയോരത്തെ ആശങ്കയിൽ നിർത്തിയ പുള്ളി പുലി ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് കെണിയിൽപ്പെട്ടു

പാണ്ടി: മലയോരത്തെ ആശങ്കയിൽ നിർത്തിയ പുള്ളി പുലി ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് കെണിയിൽപ്പെട്ടു. കെണിയിൽപ്പെട്ട പുലി പിന്നീട് ചികിത്സക്കിടയിൽ ചാവുകയും ചെയ്തു. പാണ്ടി മല്ലമ്പാറ വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭീതി പടർത്തിയ പുലിയാണ്, ഇന്നലെ കാട്ടു പന്നിക്കായി വെച്ച കെണിയിൽ വീണത്. വയറിൽ കുരുക്ക് മുറുകിയ നിലയിൽ കണ്ടെത്തിയ പുലിയ രക്ഷിക്കാൻ വനപാലകർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

രാവിലെ 8 മണിയോടെ പ്രദേശവാസിയായ മല്ലമ്പാറയിലെ അണ്ണപ്പ നായക്കിൻ്റെ തോട്ടത്തിൽ പുലിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. വനം വകുപ്പ് സെക്ഷൻ ഒഫീസർ എൻ.പി രാജുവിൻ്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പുലിയാണെന്ന് സ്ഥിതികരിക്കുകയായിരുന്നു. തുടർന്നു ഇവരുടെ നിർദ്ദേശപ്രകാരം ദ്രുതകർമ്മസേന പുലിയെ വലയിലാക്കി, പക്ഷെ അപ്പോഴേക്കും പുലി ചത്തതായി സ്ഥിതീകരിച്ചു. അതോടെ പുലിയുടെ ജീവൻ നിലനിർത്താമെന്ന പ്രതീക്ഷ വെറുതെയായി.

പുലിക്ക് ഏതാണ്ട് അഞ്ചു വയസ്സുള്ളതായാണ് കണക്കാക്കുന്നത്. പെൺ പുലിയാണ്. കാട്ടുപന്നിക്ക് വിരിച്ച വലയിൽ വീണ പുലിക്ക് രക്ഷപ്പെടാൻ കഴിയാത്ത നിലയിൽ കുടുങ്ങി കിടന്നിരുന്നു. ജീവൻ രക്ഷിക്കാനെന്ന നിലയിൽ സർജനും ഡോക്ടർമാരും ഉൾപ്പെടെ വനം വകുപ്പിൻ്റെ വൻ സന്നാഹം തന്നെ പാണ്ടിയിലേക്ക് തിരിച്ചിരുന്നു. ഉച്ചക്കാണ് പുലിയെ പിടിക്കാൻ വലയുൾപ്പെടെയുള്ള വൻ സന്നാഹങ്ങളുമായി ദ്രുതകർമ്മസേന പുലിക്കരികിൽ എത്തിയത്. അപ്പോഴേക്കും പുലി ചത്തിരുന്നു. വയറിൽ കുരുക്ക് മുറുകിയതിനെ തുടർന്നുള്ള അസ്വസ്ഥത കാരണമാകാം പുലി ചത്തെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടത്തിന് ശേഷം കാരണം ഉറപ്പിക്കും.

നാട്ടിൽ പുലി ഇറങ്ങിയിട്ടുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ കഴിഞ്ഞ കുറച്ച് കാലാമായി നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു. നാട്ടുകാർ പുലിയിറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞപ്പോഴും വനം വകുപ്പ് അത് സ്ഥിതീകരിച്ചിരുന്നില്ല. വളർത്തുമൃഗങ്ങളെ കടിച്ചു കൊന്നിട്ട സംഭവം വരെ ഉണ്ടായി. പുലിയെ കണ്ടതായും നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. ഏറെ ആശങ്കയോടെയാണ് കഴിഞ്ഞ കുറെ ആഴ്ചകളായി മുളിയാർ ദേലമ്പാടി ബേഡഡുക്ക പഞ്ചായത്തുകളിലെ അതിർത്തികളിൽപ്പെട്ടവർ കഴിഞ്ഞിരുന്നത്. ഒടുവിൽ ജനവാസ മേഖലയിൽ പ്രത്യക്ഷപ്പെട്ടത് പുലി തന്നെയാണെന് സ്ഥിതീകരിക്കുന്ന തെളിവായിരുന്നു. ഇന്നലെ പുലിയെ കണ്ടെത്തിയ സംഭവം പുലി വലയിൽ കുടുങ്ങിയത് നാട്ടുകാർക്ക് ആശ്വാസം പകർന്നെങ്കിലും അതിനെ രക്ഷിക്കാൻ പറ്റാത്ത പ്രയാസത്തിലാണ് വനം വകുപ്പ് അധികൃതർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments