മലയിൻകീഴ് : മലയിൻകീഴ് ജംഗ്ഷനിൽ നടപ്പാത കയ്യേറി യുള്ള പഴക്കച്ചവടം തകൃതി.
ജനങ്ങൾക്ക് നടക്കാനുള്ള പാതയിലേക്കാണ് റോഡ് കയ്യേറി ഫലവർഗ്ഗപ്പെട്ടികൾ അടുക്കി വെച്ചിരിക്കുന്നത്.
കാൽനട യാത്രക്കാർ നടപ്പാത വിട്ട് റോഡിലൂടെ നടക്കേണ്ടി വരുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഏറെ ജനത്തിരക്കേറിയതും നാല് റോഡുകളുടെ സംഗമ സ്ഥാനവുമായ മലയിൻകീഴ് ജംഗ്ഷനിലാണ് ഇത്തരത്തിൽ റോഡ് കയ്യേറി കച്ചവടം നടത്തുന്നത്. പഞ്ചായത്ത് അധികാരികളോ പോലീസോ ഇതൊന്നും കണ്ട ഭാവമില്ല.
പഴങ്ങൾ വാങ്ങാൻ വരുന്നവർ റോഡിൽ അലക്ഷ്യമായി വാഹനം പാർക്ക് ചെയ്തു ഇറങ്ങുന്നത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
അപകടങ്ങൾ ഉണ്ടായതിന് ശേഷം വിലപിക്കുന്നതിനേക്കാൾ ഉണ്ടാകാതെ നോക്കുകയാണ് നല്ലതെന്നും
അധികാരികൾ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.