മലയിന്‍കീഴ് : മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ദിരം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനാകും.
മലയിന്‍കീഴ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. മലയിന്‍കീഴ് ഗവ.കോളേജ്, ഐ.റ്റി.ഐ എന്നിവയ്ക്ക് സമീപത്തായാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വാങ്ങിയ 14 സെന്റ് ഭൂമിയില്‍ ഏഴ് സെന്റില്‍ 2019 ലാണ് സബ് രജിസ്ട്രാര്‍ ഓഫീസിനായുള്ള പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. കിഫ്ബിയില്‍ നിന്നുള്ള 1.30 കോടി രൂപ വിനിയോഗിച്ചാണ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനാകും. അടൂര്‍പ്രകാശ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, പഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, രജിസ്‌ട്രേഷന്‍ ഐ.ജി.ശ്രീധന്യസുരേഷ്, സുജാറാണി.റ്റി.എസ്, നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക്, സബ് രജിസ്ട്രാര്‍ മുഹമ്മദ് ഹുസൈന്‍, ലാലി മുരളി, ചന്ദ്രന്‍നായര്‍, സുരേഷ്ബാബു, വാസുദേവന്‍നായര്‍ എന്നിവര്‍ സംസാരിക്കും.