Monday, April 6, 2026
No menu items!
Homeവാർത്തകൾമലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച്ഏപ്രില്‍ 12-ന് സമ്പൂര്‍ണ്ണ മദ്യനിരോധനം

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച്ഏപ്രില്‍ 12-ന് സമ്പൂര്‍ണ്ണ മദ്യനിരോധനം

മലയിന്‍കീഴ് : മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രില്‍ 12-ന് മദ്യനിരോധനം ഏര്‍പ്പെടുത്തി. വിളപ്പില്‍ശാല, വിളപ്പില്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ജില്ലാ മജിസ്ട്രേറ്റ് ആണ് ഉത്തരവിറക്കിയിരിക്കുന്നത്. ആറാട്ടുദിനത്തില്‍ മദ്യപാനമോ മദ്യവില്‍പ്പനയോ പാടില്ല.
ക്ഷേത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനുമായാണ് അബ്കാരി നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments