മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്കാരികവേദി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യശില്‍പ്പശാല സംഘടിപ്പിച്ചു. സംവിധായകന് നേമം പുഷ്പരാജ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. കഥ, കവിത, നോവല്‍ എന്നീ വിഷയങ്ങളില്‍ വിനുഎബ്രഹാം, അജിത്കുമാര്‍, സുനില്‍.സി.ഇ, രജനിമേനോന് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം ചരിത്ര കാരൻ വെള്ളനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മനേഷ്. എം. പി മുഖ്യാതിഥിയായി. സാംസ്കാരിക വേദി ട്രസ്റ്റ് ഫൗണ്ടർ പ്രിയാ ശ്യാം, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്. അജി, ശാന്താശ്രീകുമാര് എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു



