മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്കാരികവേദി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കവിസംഗമവും പുസ്തകപ്രകാശനവും സംഘടിപ്പിക്കുന്നു. മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാ ഹാളില്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കാവ്യസായാഹ്നം ഹരന് പുന്നാവൂര്‍ ഉദ്ഘാടനം ചെയ്യും. രശ്മി.ആര്.ഊറ്ററ അധ്യക്ഷയാകുന്ന ചടങ്ങില്‍ പ്രമുഖ കവികള്‍ കൃതികള്‍ അവതരിപ്പിക്കും.
വൈകിട്ട് 4-ന് എഴുത്തുകാരി ജയാഭൂഷന്റെ മയൂരം എന്ന നോവലിന്റെ പ്രകാശനം നടക്കും. പുസ്തകപ്രകാശനസമ്മേളനം ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിള സാംസ്കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സാഹിത്യകാരി എസ്.സരോജം നോവല്‍ പ്രകാശനം ചെയ്യും. നിള എക്സിക്യൂട്ടീവ് അംഗം ജ്യോതീന്ദ്രകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. കവയിത്രി ഡോ.കെ.ബീന നോവലിനെ കുറിച്ച് വിശദീകരിക്കും. ചടങ്ങില്‍ ചരിത്രകാരന് വെള്ളനാട് രാമചന്ദ്രന്, നോവലിസ്റ്റ് ആര്.എസ്.പണിക്കര്‍, റിട്ട.അധ്യാപിക എല്‍.രമാദേവി, കവയിത്രിമാരായ ശാലിനി നെടുമങ്ങാട്, പ്രസന്ന ബാലചന്ദ്രന്, ഐ.എം.ജി സെക്രട്ടറി ദിലീപ് കുമാര്‍ റ്റി.ഐ, നിള എക്സിക്യൂട്ടീവ് അംഗങ്ങളായ സുരജ മുരുകന്, അജി.എസ്, ഗോണ്ഹാന്വോ ഫൗണ്ടര്‍ സുമേഷ് കോട്ടൂര്‍, നോവലിസ്റ്റ് ജയാഭൂഷന്,



