മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയിന്‍കീഴ്
ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന അനുസ്മരണയോഗത്തില്‍ നിള സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ അദ്ധ്യക്ഷനായി. നിള എക്സിക്യൂട്ടീവ് അംഗം സന്ധ്യഅനിഷ് കല്ലുപാലം അനുസ്മരണ വാചകം ചൊല്ലി. സി.പി.എം.വിളപ്പില്‍ ഏരിയാ കമ്മിറ്റിഅംഗം ജയചന്ദ്രന്‍, കെ.പി.സി.സി മുന്‍ നിര്‍വ്വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗം രാധാകൃഷ്ണന്‍ എന്നിവര്‍ വി.എസ്സിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. പ്രശസ്ത ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍, എഴുത്തുകാരന്‍ ആര്‍.എസ്.പണിക്കര്‍, ജ്യോതീന്ദ്രകുമാര്‍, ചന്ദ്രശേഖരന്‍നായര്‍, നിള വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ, സെക്രട്ടറി പ്രിയാശ്യാം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ദിലീപ് കുമാര്‍, ശ്രീകണ്ഠന്‍നായര്‍, ഷാജികുമാര്‍, ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല സെക്രട്ടറി ശശിധരന്‍നായര്‍, യവനിക പബ്ലിക്കേഷന്‍ എം.ഡി രാജേന്ദ്രന്‍, അനില്‍കുമാര്‍ തുടങ്ങി സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധിപേര്‍ അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.



