മലയിന്‍കീഴ് : മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ വനിതാ ജങ്ഷന്‍ പരിപാടി ചൊവ്വാഴ്ച നടക്കും. സ്ത്രീ സുരക്ഷയും സമഗ്ര വികസനവും മുന്നില്‍ കണ്ടുകൊണ്ട് ജ്വാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വനിതാജങ്ഷന്‍ എന്നപേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന പരിപാടി ക്ഷീരവികസനവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ അധ്യക്ഷയാകും.
മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, മാതൃഭൂമി വാര്‍ത്താ അവതാരക മാതു, നിരീക്ഷണ വിമന്‍സ് തിയേറ്റര്‍ സ്ഥാപക ഡയറക്ടര്‍ സുധി ദേവയാനി, വനിതാശിശുവികസനവകുപ്പ് ജില്ലാഓഫീസര്‍ തസ്‌നീം, വനിതാശിശുവികസനവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത്, വാര്‍ഡ് അംഗങ്ങളായ ഒ.ജി.ബിന്ദു, കൃഷ്ണപ്രിയ കെ.എസ്, സിന്ധുരാജേന്ദ്രന്‍, കുമാരിശാന്ത.ബി.എന്‍, എല്‍.അനിത, രജിത, ലക്ഷ്മി, ഷിജിചന്ദ്ര, കെ.അജിതകുമാരി, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ആര്‍.കെ.സിന്ധു, സി.ഡി.പി.ഒ, ഹേമ.പി, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ സനിത, കമ്യൂണിറ്റിവിമന്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി ശാന്തന്‍, അഞ്ജന കമലന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധകലാപരിപാടികള്‍ നടക്കും. വനിതകളുടെ രാത്രിനടത്തത്തോടെ പരിപാടി സമാപിക്കും. വനിതാ ജങ്ഷന്‍ പരിപാടിയോടനുബന്ധിച്ചുള്ള വിളംബര ജാഥ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും.



