കോട്ടയം കീഴുക്കുന്ന് താന്നിക്കൽ റ്റി.പി. ജോർജിൻ്റെ മകൻ ആഷിൻ റ്റി ജോർജ് (31) ന് ദുബായ് റാഷിദ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം സംഭവിക്കയായിരുന്നു. ഭാര്യ ശില്പ ഇന്ത്യൻ മിലിറ്ററിയിൽ സ്റ്റാഫ് നഴ്സാണ്. ഇന്ന് രാത്രിയോടെ ഭൗതിക ശരീരം കീഴുക്കുന്നിലുള്ള ഭവനത്തിൽ എത്തിയ്ക്കും. നാളെ 2 മണിയ്ക്ക് കോട്ടയം നല്ലിടയൻ പള്ളിയിൽ സംസ്ക്കാരം.



