Wednesday, August 6, 2025
No menu items!
Homeവാർത്തകൾമലയാളികൾക്ക് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളികൾക്ക് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: മലയാളികൾക്ക് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു കേരളീയർക്ക് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രി ഓണാശംസ അറിയിച്ചത്. ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.

‘ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു.’- പ്രധാനമന്ത്രി കുറിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായും മലയാളികൾക്ക് ഓണാശംസകൾ നേർന്നു. അമിത് ഷായും മലയാളത്തിലാണ് ഓണാശംസകൾ അറിയിച്ചത്. ഓണത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ എല്ലാവർക്കും എന്റെ ഓണാശംസകൾ. കാർഷിക സംസ്കൃതിയുടെ ഉത്സവമായ ഓണം പ്രകൃതിയുമായും സംസ്കാരവുമായും നമുക്കുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കുന്നതോടൊപ്പം സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്നും ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments