JW MARRIOTT, ജൂഹു, മുംബൈയിൽ ഡിസംബർ ഒന്നാം തിയതി നടന്ന ഫിലിം ഫെയർ OTT അവാർഡ് ദാന ചടങ്ങിൽ ശ്രീ. ജയരാജ് ആർ ന് മികച്ച ഹ്രസ്വ ചിത്ര(വകുപ്പ്) സംവിധായകനുള്ള അവാർഡ് ലഭിച്ചു. ഈ വർഷത്തെ അവാർഡിന് മത്സരിച്ചതിൽ അവസാന റൗണ്ടിൽ എത്തിയ ഒരേ ഒരു മലയാള ചിത്രം ജയരാജ് സംവിധാനം ചെയ്ത വകുപ്പ് ആയിരുന്നു. വകുപ്പിൽ അഭിനയിച്ച നടൻ ജെയിംസ് എലിയക്ക് മികച്ച നടനുള്ള പുരസ്‌കാരം 2023 ലെ MAMI മുംബൈ ഫിലിം ഫെസ്റ്റിവലിൽ ലഭിച്ചിരുന്നു. ഷോർട്ട് + സ്വീറ്റ് ഫിലിം ഫെസ്റ്റിവൽ എസ്സെക്സ് 2024, ഇൻഡി മീം ഫിലിം ഫെസ്റ്റിവൽ ടെക്സസ് എന്നിവിടങ്ങളിൽ ചിത്രം ഔദ്യോഗിക സെലക്ഷൻ നേടിയിരുന്നു.
വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും മികച്ച സൗണ്ട് ഡിസൈനിനും ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. അഭിഷേക് എസ് എസ് ന്റെ തിരക്കഥയിൽ ജയരാജ് ആർ സംവിധാനം ചെയ്ത വകുപ്പ് (ദി ക്ലോസ്), ഫെസ്റ്റിവലുകളിൽ തരംഗമാകുന്നു. ജെയിംസ് ഏലിയ, സിജു ചന്ദ്രൻ, അരുൺ കിഴുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രം നിർമിച്ചത് ഹോംബ്രൂ ഫിലിംസ് ആണ്. ബെസ്റ്റ് ഓഫ് ഇന്ത്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 (BOISFF) ന്റെ ഭാഗമായി, നിലവിൽ ചിത്രം ഷോർട്ട്‌സ് ടിവി പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
ഷിനോസ് ഷംസുദീൻ ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിന്റെ , കലാസംവിധാനം സാബു മോഹൻ. വസ്ത്രാലങ്കാരം രമ്യ സുരേഷ് , പശ്ചാത്തലസംഗീതം കൃഷ്ണരാജ്. എഡിറ്റിംഗ് പ്രവീൺ കൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ രാമവർമ. ഈപ്പൻ കുരുവിളയുടെ ശബ്ദമിശ്രണം. കളർ ഗ്രേഡിംഗ് എബി ബെന്നി.
മനുഷ്യനെ, അവനറിയാതെ മാറ്റിയെടുക്കാൻ കഴിയുന്ന സ്നേഹത്തിന്റെ ചാലകശക്തിയെപ്പറ്റിയാണ് വകുപ്പ് സംസാരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ച, ആർ ജയരാജ് ഒരു പരസ്യ ചലച്ചിത്ര സംവിധായകനാണ് . അദ്ദേഹത്തിൻറെ പരസ്യനിർമ്മാണ കമ്പനിയായ ഹൗസ് ഹോംബ്രൂ ഫിലിംസ്, വിവിധ ബ്രാന്ഡുകൾക്ക് വേണ്ടി പരസ്യ ചിത്രങ്ങൾ നിർമിക്കുകയും അവയിൽ പലതിനും പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.