തിരുവില്വാമല: ആലത്തൂർ കോഴിക്കോട് പ്രധാന പാതയരികിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ ആയിരുന്ന മരം മലയാളം ടൈംസ് വാർത്തയെ തുടർന്ന് മുറിച്ച് നീക്കി. കഴിഞ്ഞ ദിവസമാണ് മണ്ണിടിഞ്ഞ് അപകാടാവസ്ഥയിൽ ആയിരുന്ന മരത്തെപറ്റി മലയാളം ടൈംസ് വാർത്ത നൽകിയത്.
വാർത്ത ശ്രദ്ധയിൽ പെട്ട അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുക ആയിരുന്നു. മറ്റു മാധ്യമങ്ങൾ അവഗണിച്ച വാർത്ത മലയാളം ടൈംസ് നൽകി നടപടി ഉണ്ടായതിൽ നന്ദിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.




