കൊച്ചി: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാള്‍ ഒമ്പതിന് കൊടിയേറും.12നാണു പ്രധാന തിരുനാള്‍.
താഴത്തെ പള്ളിയില്‍ ഒമ്പതിനു രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാനയെതുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും . വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന.
കുരിശുമുടിയില്‍ വൈകിട്ട് 5.30 ന് തിരുനാളിന് കൊടിയേറും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്. ഫാ. ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിക്കും.
10ന് വൈകിട്ട് 5.30ന് തിരുസ്വരൂപങ്ങള്‍ പഴയ പള്ളിയില്‍നിന്ന് ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം. ഇടവകയില്‍ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് അങ്ങാടി പ്രദക്ഷിണം.
11 ന് വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.
തിരുനാള്‍ ദിനമായ 12ന് രാവിലെ 5.30ന് കുർബാന: ഫാ. അരുണ്‍ മാടൻ. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുർബാന: ഫാ. ഷിബു കാളാംപറമ്പില്‍. വചന സന്ദേശം: ഫാ. വിമല്‍ . വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന: ഫാ. ഡോ. ലിജോ കുറിയേടൻ.
കുരിശുമുടിയില്‍ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് തെക്കിനേടത്ത് കാർമികത്വം വഹിക്കും. ഒമ്പതിന് ആഘോഷമായ തിരുനാള്‍ പാട്ടുകുർബാന: ഫാ. ആന്റണി വാഴക്കാല. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കല്‍.
17, 18, 19 തീയതികളിലാണ് എട്ടാമിടം തിരുനാള്‍. കുരിശുമുടിയില്‍ നിന്നു പൊൻപണം ഇറക്കുന്ന തീർഥാടകർ താഴത്തെ പള്ളിയില്‍ നേരത്തെ പേരുകള്‍ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ വരുന്നവർ തിരിച്ചറിയല്‍ കാർഡിന്റെ കോപ്പി നല്‍കണമെന്നും അധികൃതർ അറിയിച്ചു.



