വയനാട് :കോഴിക്കോട് മലബാർ സൗഹൃദ വേദി ഏർപ്പെടുത്തിയ മികച്ച ഗാന രചനയ്ക്ക് ഉള്ള അന്തർ ദേശീയ പുരസ്‌കാരം വയനാട് വരദൂർ സ്വദേശിനി സുജിത ഉണ്ണികൃഷ്ണന്. കല്പറ്റ കോടതി ജഡ്ജ് ശ്രീ രാജേഷ് സാറിന്റെ രചനയിൽ സംവിധായാകാൻ ശ്രീ ഭാസ്കരൻ ബത്തേരി സംവിധാനം ചെയ്ത ഇഞ്ച എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് ആണ് ഈ അവാർഡ്. പ്രഗൽഭരായ മറ്റ് പല ഗാനരചിയ്താക്കളോടൊപ്പം മത്സരിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ആയി കാണുന്ന സുജിത പ്രതീക്ഷിക്കാതെ തന്നെ തേടി എത്തിയ ഈ അവാർഡ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കാണുന്നു. ഇതിനോടകം തന്നെ 300 ഇൽ പരം നാടൻപാട്ട് എഴുതിയ സുജിതക്ക് ശ്രീ മാമുക്കോയ അവാർഡ് ലഭിച്ചിരിന്നു. മലയാളികൾ നെഞ്ചിലേറ്റിയ കറുകറുത്തവളെ കരിനീലകണ്ണാളേ എന്ന നാടൻ പാട്ടും സുജിതയുടെ സൃഷ്ടി ആണ്. ഒരു ഗായിക കൂടി ആയ സുജിതക്ക് ഓടപ്പഴം പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളി കൂടിയായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് സുജിത ഉണ്ണികൃഷ്ണൻ.മക്കൾ അജയ് കൃഷ്ണൻ, വിജയ് കൃഷ്ണൻ