മലപ്പുറം: എടത്തനാട്ടുകര കരുവാരക്കുണ്ട് റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അംഗനവാടി കുട്ടികളുമായി പോയ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
30 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.



