പാല: മാനസികാരോഗ്യ പുനരധിവാസരംഗത്തെ മികച്ച പ്രവർത്തനത്തിന് മരിയസദനം സന്തോഷിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു. മീനച്ചിൽ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിൽവച്ചാണ് കഷ്ടപ്പെടുന്നവരുടെ ആരോഗ്യ പൂർണമായ ഉന്നമനത്തിനായി സേവന താല്പര്യതയോടെ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന സന്തോഷിന് അവാർഡ് നൽകിയത്. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സജോ പൂവത്താനി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.